ശ്രീനഗർ: ജമ്മുകാശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവെയ്പ്പിൽ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. സെൻട്രൽ കശ്മീരിലെ സൂനിമർ മേഖലയ്ക്ക് സമീപമാണ് വെടിവെയ്പ്പുണ്ടായത്.ഭീകരരും സുരക്ഷ സേനയും തമ്മിലായിരുന്നു ഏറ്റുമുട്ടലിനിടെ.
ഭീകരനും പരിക്കേറ്റതായാണ് വിവരം. വെടിവെയ്പ്പിന് പിന്നാലെ രക്ഷപ്പെട്ട ഭീകരർക്കായുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണ്.
ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ഒരു സാധാരണക്കാരനെ ഭീകരർ വെടിവച്ചു കൊന്നതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്. ഗോത്പോരയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |