മോസ്കോ: വഞ്ചന, കോടതിയലക്ഷ്യ കേസുകളിൽ റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനുമായ അലക്സി നവാൽനിയെ ഒമ്പത് വർഷം തടവുശിക്ഷക്ക് വിധിച്ചു. നവൽനിയെ കഴിയുന്നത്ര കാലം ജയിലിൽ അടക്കാനുള്ള ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.സ്വന്തം ഫൗണ്ടേഷനായി സ്വരൂപിച്ച പണം അപഹരിച്ചതും വിചാരണക്കിടെ ജഡ്ജിയെ അപമാനിച്ചതുമായ കുറ്റത്തിനാണ് ശിക്ഷ ലഭിച്ചത്. എന്നാൽ, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് നവൽനി ആരോപിക്കുന്നത്
1.2 ദശലക്ഷം റൂബിൾ (ഏകദേശം 8.75 ലക്ഷം രൂപ) പിഴയും അടക്കണം.നവൽനിയ്ക്കെതിരെ13 വർഷം തടവും 1.2 ദശലക്ഷം റൂബിൾ പിഴയുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. വിധിക്കെതിരെ നവൽനിക്ക് അപ്പീൽ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |