കാബൂൾ: പെൺകുട്ടികളുടെ സെക്കൻഡറി സ്കൂളുകൾ തുറക്കാത്തതിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനിൽ കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പുസ്തകങ്ങളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധം നടത്തി പെൺകുട്ടികൾ. ബുധനാഴ്ച പെൺകുട്ടികളുടെ സ്കൂളുകൾ രാജ്യത്തെ ഭീകര സംഘടനയായ താലിബാൻ തുറന്നെങ്കിലും പിന്നാലെ അടച്ചിരുന്നു. പുതിയ ഉത്തരവ് വരുന്നതു വരെ ആറാം ക്ലാസിന് മുകളിലുള്ള ക്ലാസുകളിലെ പെൺകുട്ടികൾ വരേണ്ടതില്ലെന്നായിരുന്ന താലിബാന്റെ നിർദേശം. ഇതിനെതിരെയാണ് പ്രതിഷേധവുമായി പെൺകുട്ടികൾ രംഗത്തെത്തിയത്. താലിബാൻ അംഗങ്ങൾ സ്ഥലത്തെത്തിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |