SignIn
Kerala Kaumudi Online
Friday, 19 April 2024 2.41 PM IST

നേസൽ കൊവിഡ് വാക്സിൻ രജിസ്റ്റർ ചെയ്‌ത് റഷ്യ

covid

മോസ്കോ : ലോകത്ത് ആദ്യമായി മൂക്കിലൂടെ നൽകാവുന്ന ( നേസൽ സ്പ്രേ ) രൂപത്തിലുള്ള കൊവിഡ് വാക്സിനായ ' സ്പുട്നിക് V നേസൽ വാക്സിൻ " രജിസ്റ്റർ ചെയ്ത് റഷ്യൻ ആരോഗ്യ മന്ത്രാലയം. സ്പുട്നികിന്റെ നേസൽ പതിപ്പ് ഉടൻ തയാറാകുമെന്നും നാല് മാസത്തിനുള്ളിൽ ജനങ്ങൾക്ക് നൽകിത്തുടങ്ങാനാകുമെന്നും റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക് Vയുടെ നിർമ്മാതാക്കളായ മോസ്കോ ആസ്ഥാനമായുള്ള ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ് നേസൽ പതിപ്പിന്റെയും നിർമ്മാതാക്കൾ. 2020 ഓഗസ്റ്റിലാണ് ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് Vയ്ക്ക് റഷ്യ അംഗീകാരം നൽകിയത്. സ്പുട്നിക് Vയുടെ ഒറ്റ ഡോസ് പതിപ്പായ ' സ്പുട്നിക് ലൈറ്റ് " കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. 2021 ഓഗസ്റ്റിൽ സ്പുട്നിക് നേസൽ വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ ആരംഭിച്ചിരുന്നു. കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തിനെതിരെയും നേസൽ വാക്സിൻ ഫലപ്രദമാണെന്ന് ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. രണ്ട് ഡോസാണ് നേസൽ വാക്സിന്. ഇത് മൂന്നാഴ്ചയ്ത്തെ ഇടവേളയിൽ സ്വീകരിക്കണം. നേസൽ വാക്സിൻ നിലവിൽ 18 വയസിന് മുകളിലുള്ളവർക്ക് നൽകാനാണ് തീരുമാനം. ബൂസ്റ്റർ ഡോസുകളായി സ്പുട്നിക് V നേസൽ വാക്സിനെ ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.