സാൻഫ്രാൻസിസ്കോ: യു.എസിൽ കാലിഫോർണിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സാക്രമെന്റോയിൽ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ആക്രമണം നടക്കുന്നതിന് മുന്നേ തെരുവിൽ ഒത്തുകൂടിയ ഒരുകൂട്ടം ആളുകൾക്ക് നേരെയാണ് വെടിവയ്പുണ്ടായത്. അക്രമിയ്ക്കായി തെരച്ചിൽ തുടരുകയാണ്. എത്രപേർ ആക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും വ്യക്തമല്ല. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |