ലോസ്ആഞ്ചലസ് : മുതിർന്ന അമേരിക്കൻ നടിയും ഹാസ്യതാരവുമായ എസ്റ്റെൽ ഹാരിസ് ( 93 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂലമാണ് അന്ത്യം. അമേരിക്കൻ സിറ്റ്കോം ടെലിവിഷൻ സീരീസായ സൈൻഫെൽഡിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ടോയ് സ്റ്റോറി ചിത്രങ്ങളിൽ ' മിസിസ്. പൊട്ടറ്റോഹെഡ് " എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് എസ്റ്റെൽ ആണ്.
1928 ഏപ്രിൽ 4ന് മാൻഹട്ടനിൽ ഒരു പോളിഷ് - ജൂത കുടുംബത്തിലാണ് എസ്റ്റെലിന്റെ ജനനം. ചെറിയ നാടകങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച എസ്റ്റെൽ 80കളിൽ സിനിമയിലും ടിവി പരമ്പരകളിലും സഹനടിയായി ശ്രദ്ധനേടുകയായിരുന്നു.
വൺസ് അപോൺ എ ടൈം ഇൻ അമേരിക്ക, സ്റ്റാൻഡ് ആൻഡ് ഡെലിവർ തുടങ്ങിയ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. സൈ ഹാരിസ് ആണ് ഭർത്താവ്. ഇദ്ദേഹം കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. എറിക്, ഗ്ലെൻ, ടാരിൻ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |