ബുഡാപെസ്റ്റ് : തെക്കൻ ഹംഗറിയിൽ ട്രെയിനിലേക്ക് പിക് അപ് ട്രക്ക് ഇടിച്ചുകയറി 7 മരണം. 10 പേർക്ക് പരിക്കേറ്റു. ഹംഗറിയൻ - സെർബിയൻ അതിർത്തിയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 5 മണിയ്ക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ ഒരു ബോഗി പാളം തെറ്റി മറിഞ്ഞു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ടുണ്ട്. 22 യാത്രക്കാരായിരുന്നു പാളം തെറ്റിയ ബോഗിയിലുണ്ടായിരുന്നത്. വാനിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. പ്രാദേശിക തൊഴിലാളികളുമായെത്തിയ ട്രക്ക് ട്രാഫിക് സിഗ്നൽ മറികടന്ന് ട്രെയിന് നേരെ പായുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |