SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.26 PM IST

ഇന്ത്യൻ സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

sri-lanka

കൊളംബോ: വീണ്ടും ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്ക. അന്താരാഷ്ട്ര നാണയ നിധിയിൽ ( ഐ.എം.എഫ് ) നിന്ന് ധനസഹായം ലഭ്യമാകുന്നത് വരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നൽകുന്നത് പരിഗണിക്കണമെന്നാണ് ശ്രീലങ്കയുടെ അഭ്യർത്ഥന.

ഐ.എം.എഫ് അധികൃതരുമായി ശ്രീലങ്ക ഇന്ന്ചർച്ച തുടങ്ങുമെങ്കിലും സാമ്പത്തിക സഹായത്തിന് നാല് മാസം വരെ കാത്തിരിക്കണമെന്ന പശ്ചാത്തലത്തിലാണ് ശ്രീലങ്കയുടെ നീക്കം. ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായി ചർച്ച നടത്തി തങ്ങൾക്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും ശ്രീലങ്ക അഭ്യർത്ഥിച്ചു.

അതേ സമയം, പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീയതി ഇന്ന് ചേരുന്ന സർവകക്ഷി യോഗത്തിൽ തീരുമാനിക്കുമെന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബി അറിയിച്ചു. നാളെ മുതലാണ് പാർലമെന്റ് സെഷൻ ആരംഭിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.