SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.08 AM IST

കണ്ണിന് കുളിരായി വിസ്‌റ്റീരിയ

wisteria

ടോക്കിയോ : ചെറി ബ്ലോസം, ടുലിപ്, പ്രിംറോസ്,​ ഡാഫോഡിൽ തുടങ്ങി പൂക്കളുടെ അതിമനോഹരമായ സീസൺ ആണിപ്പോൾ. ലോകമെമ്പാടുമുള്ള പൂന്തോട്ടങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ ഒഴിവായതോടെ കഴിഞ്ഞ രണ്ട് വർഷം ആസ്വദിക്കാൻ കഴിയാതെ പോയ വസന്തം ആഘോഷമാക്കുകയാണ് പല രാജ്യങ്ങളും. ജപ്പാൻ ആണ് ഇതിൽ മുൻ നിരയിൽ.

പിങ്ക് നിറത്തിലെ മനോഹരമായ ചെറിപൂക്കൾ പൂക്കുന്ന സീസൺ ജപ്പാൻകാർക്ക് ഉത്സവം പോലെയാണ്. ചെറി പൂക്കൾ മാത്രമല്ല, വിവിധ വർണത്തിലെ ടുലിപ്പുകളും നീല കടൽ പോലെ നെമോഫിലയും പർപ്പിൾ നിറത്തിൽ മായാജാലം തീർത്ത് വിസ്‌റ്റീരിയയും നിറഞ്ഞു നിൽക്കുന്ന വർണാഭമായ വസന്തകാലമാണ് ജപ്പാനിലിപ്പോൾ.

ടോചിഗി പ്രവിശ്യയിലെ പ്രസിദ്ധമായ അഷികാഗാ ഫ്ലവ‌ർ പാർക്കിൽ വിരിഞ്ഞു നിൽക്കുന്ന വിസ്‌റ്റീരിയയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. ഇത്തവണ നേരത്തെയാണ് വിസ്‌റ്റീരിയ പാർക്കിൽ വിരുന്നെത്തിയിരിക്കുന്നത്.സഞ്ചാരികൾക്കായി എല്ലാ തവണയും നടത്താറുള്ള വിസ്‌റ്റീരിയ ഫ്ലവർ ഫെസ്റ്റിവൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. മേയ് 22 വരെ ഫെസ്റ്റിവൽ നീളും. ഏപ്രിൽ പകുതി മുതൽ മേയ് പകുതി വരെയാണ് പാർക്കിലെ 350 ഓളം വൃക്ഷങ്ങളിലായി പടർന്നുകിടക്കുന്ന വിസ്‌റ്റീരിയ സസ്യങ്ങൾ കൂട്ടത്തോടെ പൂക്കുന്നത്.

താങ്ങി നിറുത്തുന്ന മരത്തടികളിൽ നിന്ന് താഴേക്ക് തൂങ്ങി നിൽക്കുന്ന ഇവയുടെ പൂക്കൾ പർപ്പിൾ, വയലറ്റ്, നീല, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു. 150 ലേറെ വർഷം പഴക്കമുള്ള വിസ്‌റ്റീരിയ സസ്യങ്ങളുണ്ട് പാർക്കിൽ. ഇവയുടെ പർപ്പിൾ നിറത്തെ എടുത്ത് കാട്ടുംവിധമുള്ള അലങ്കാര വിളക്കുകളും പാർക്കിൽ കാണാം. 100,000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ 160,000 ലേറെ വിസ്‌റ്റീരിയ കുലകളാണ് പാർക്കിലുള്ളത്. കഴിഞ്ഞ വർഷം വിസ്‌റ്റീരിയ പൂക്കൾ കാണാൻ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സന്ദർശകരെ അനുവദിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.