കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ കാബൂളിൽ ദാസ്തി ഹരാചി മേഖലയിൽ ഒരു ഹൈസ്കൂളിനും വിദ്യാഭ്യാസ കേന്ദ്രത്തിനും നേരെ നടന്ന സ്ഫോടന പരമ്പരയിൽ ആറുപേർ കൊല്ലപ്പെട്ടു. പതിനൊന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏഴുപേരും വിദ്യാർത്ഥികളാണ്. കൊല്ലപ്പെട്ടവരിൽ വിദ്യാർത്ഥികളുണ്ടോ എന്ന് വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറയുന്നു. അഫ്ഗാനിലെ ഗോത്ര മതന്യൂനപക്ഷമായ ഷിയാ ഹസാര വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പ്രദേശത്താണ് സ്ഫോടനങ്ങൾ നടന്നിരിക്കുന്നത്. ഹൈസ്കൂളിന് നേരെ മൂന്ന് സ്ഫോടനങ്ങളാണുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും എറ്റെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |