SignIn
Kerala Kaumudi Online
Friday, 19 April 2024 8.14 AM IST

ലീവ് വേണോ ? ഇഷ്‌ടംപോലെ എടുത്തോ !

newzealand

വെല്ലിംഗ്ടൺ : ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും വിജയരഹസ്യങ്ങളിലൊന്ന് ആത്മാർത്ഥതയോടെ കൃത്യമായി ജോലി ചെയ്യുന്ന മികച്ച ജോലിക്കാരാണ്. മിടുക്കരായ തങ്ങളുടെ ജോലിക്കാർ സന്തോഷത്തോടെയിരിക്കുക എന്ന നയം പല കമ്പനികളും സ്വീകരിക്കുന്നുണ്ട്.

മികച്ച ശമ്പളത്തിന് പുറമേ ലീവുകളും ജോലി സമയത്ത് വരുത്തുന്ന കുറവുമാണ് ഇതിൽ പ്രധാനം. കടുത്ത സമ്മർദ്ദങ്ങൾക്കിടെ ജോലി ചെയ്യേണ്ടിവരുന്നവർക്ക് ഇത് വളരെ ആശ്വാസമാണ്. കൂടുതൽ ഉത്സാഹത്തോടെയും തങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തിയും ജീവനക്കാർ ജോലി ചെയ്യാനായി തൊഴിലുടമകൾ നടത്തുന്ന ഇത്തരം നീക്കങ്ങൾ വളരെ സഹായകരമാണ്.

ഇത്തരത്തിൽ തങ്ങളുടെ ഉദ്യോഗസ്ഥർക്കായി സ്വപ്ന തുല്യമായ ഒരു ഓഫർ മുന്നോട്ട് വച്ചിരിക്കുകയാണ് ന്യൂസിലാൻഡിലെ ഓക്‌ലൻഡ് ആസ്ഥാനമായുള്ള ആക്ഷൻസ്‌റ്റെപ് എന്ന സോഫ്​റ്റ്‌വെയർ കമ്പനി.

അൺലിമി​റ്റഡ് ആനുവൽ ലീവാണ് ജോലിക്കാർക്ക് കമ്പനിയുടെ വാഗ്ദ്ധാനം.! എത്ര വേണമെങ്കിലും ലീവെടുക്കാം. യാതൊരു കുഴപ്പവുമില്ല. പക്ഷേ, ലീവ് കഴിഞ്ഞെത്തിയാൽ ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണം.

'ഹൈട്രസ്​റ്റ് മോഡൽ' എന്ന് വിശേഷിപ്പിക്കുന്ന ഈ ഓഫറിലൂടെ ജീവനക്കാർക്കും കമ്പനിക്കുമിടയിൽ വിശ്വാസ്യത വളർത്തുകയാണ് ലക്ഷ്യമെന്ന് ആക്ഷൻ‌സ്റ്റെപ് വൈസ് പ്രസിഡന്റ് സ്​റ്റീവ് മേയ്ഹ്യൂ പറയുന്നു. ഇഷ്ടമുള്ളപ്പോൾ ലീവ് ലഭിക്കുമെന്നതിനാൽ ജീവനക്കാർക്ക് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാകുമെന്നും കമ്പനി പറയുന്നു.

എത്ര ദിവസം വേണമെങ്കിലും ആനുവൽ ലീവെടുക്കാമെങ്കിലും പരമാവധി നാല് ആഴ്ച വരെ ഒന്നിച്ച് ലീവെടുക്കുന്നതിനെയാണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. ലിങ്ക്ഡ്‌ഇൻ, നെറ്റ്‌ഫ്ലിക്സ് തുടങ്ങിയ കമ്പനികളും ഇത്തരം രീതികൾ മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിട്ടുണ്ട്.

പല യൂറോപ്യൻ രാജ്യങ്ങളിലും പ്രവർത്തിദിനം ആഴ്ചയിൽ നാല് ദിവസമായി ചുരുക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. 2015 - 2019 കാലയളവിൽ ഐസ്‌ലൻഡ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിദിനം ആഴ്ചയിൽ നാലായി ചുരുക്കി നടത്തിയ ക്രമീകരണം വൻ വിജയമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.