SignIn
Kerala Kaumudi Online
Thursday, 25 April 2024 10.13 PM IST

ദിനോസറിനെ കൊന്ന ഛിന്നഗ്രഹം പതിച്ചത് ഇവിടെ !

dinosaur

കോടികണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന ദിനോസറെന്ന ഭീമനെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. വെലോസിറാപ്‌റ്റർ, ടൈറനോസോറസ്, ട്രൈസെറാടോപ്‌സ്, ബ്രാക്കിയോസോറസ്, ടൈറനോസോറസ് റെക്‌സ് ( ടി - റെക്‌സ് ) ...അങ്ങനെ പല ഭാവത്തിലും രൂപത്തിലുമുള്ള ദിനോസറുകൾ ഒരിക്കൽ ഭൂമുഖത്ത് അടക്കിവാണിരുന്നു. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച കൂറ്റൻ ഛിന്നഗ്രഹ പതനമാണ് ദിനോസറുകളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയത്. ഈ ഛിന്നഗ്രഹ പതനം ഭൂമിയിലെ 75 ശതമാനത്തോളം ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്. അതേ സമയം, ദിനോസറുകളെ കൊന്നൊടുക്കിയ ആ കൂറ്റൻ ഛിന്നഗ്രഹം ഭൂമിയിൽ എവിടെയാകും പതിച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ശാസ്ത്രലോകത്തെ വട്ടം ചുറ്റിച്ചിരുന്ന ആ ചോദ്യത്തിന്റെ നിഗൂഢതയുടെ ചുരുൾ നിവർത്തിയിരിക്കുകയാണ് ഏതാനും ഗവേഷകർ. മെക്സിക്കോയിൽ യുകാറ്റൻ ഉപദ്വീപിന് സമീപം ചിക്സുലൂബിലാണ് ആ ഭീമൻ ഛിന്നഗ്രഹം പതിച്ചത്. ദിനോസറിന്റെ കൊലയാളിയായ ആ ഛിന്നഗ്രഹത്തിന് 10.6 കിലോമീറ്റർ മുതൽ 80.9 കിലോമീറ്റർ വരെ വ്യാസമുണ്ടായിരുന്നു. ഏകദേശം 140 കിലോമീറ്റർ ചുറ്റളവ് പ്രദേശത്തെ ഛിന്നഗ്രഹ പതനം നേരിട്ട് ബാധിച്ചെന്ന് കരുതുന്നു. മാത്രമല്ല, മീറ്ററുകൾ ഉയരത്തിലെ കൂറ്റൻ തിരമാലകൾ ആഞ്ഞുവീശാനും അത് കാരണമായി. ഭൂചലനങ്ങളും അഗ്നിപർവത സ്ഫോടനങ്ങളുമുണ്ടായി. ചൊവ്വയുടെയോ വ്യാഴത്തിന്റെയോ ഭ്രമണപഥത്തിൽ നിന്നാകാം ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് വന്നതെന്ന് കരുതുന്നതായും ഗവേഷകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.