മോസ്കോ : റഷ്യൻ പ്രദേശങ്ങളിലേക്കുള്ള പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റം പ്രതിരോധിക്കുന്നതിന് വേണ്ടുന്ന പ്രതിരോധ നടപടികളാണ് റഷ്യ നടത്തുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന വിജയദിനാഘോഷങ്ങളോടനുബന്ധിച്ച് സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.മാതൃരാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് യുക്രെയിനിലെ റഷ്യയുടെ സൈനിക നടപടി.ലോകശക്തികളെന്ന് അവകാശപ്പെടുന്നവർ നാസി ചിന്തകളോടെയാണ് റഷ്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്. എല്ലാ പാശ്ചാത്യശക്തികളും ചേർന്ന് റഷ്യയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെയാണ് പ്രതിരോധിക്കുന്നത്. അതു തുടരുക തന്നെ ചെയ്യും. - പുട്ടിൻ പറഞ്ഞു. എങ്ങിനെയാണോ രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യ വിജയം നേടിയത് അതുപോലെ ഇപ്പോഴും ആത്യന്തിക യുദ്ധവിജയം തങ്ങളുടേതുമാത്രമായിരിക്കും.വിജയം കാണും വരെ പോരാട്ടം തുടരും. ഇന്നത്തെ പുതുതലമുറ പൂർവ്വികരുടെ പോരാട്ടവീര്യത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1945 മേയ് 9 ന് രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ വിജയം നേടിയത്. ഇതിന്റെ ഓർമ്മയ്ക്കായാണ് വിജയദിനം ആഘോഷിക്കുന്നത്.റഷ്യയെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമായ ഈ ദിവസം പുട്ടിൻ യുക്രെയിനിൽ പൂർണ തോതിലുള്ള യുദ്ധ പ്രഖ്യാപനം നടത്താൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അങ്ങനെയുള്ള പ്രഖ്യാപനങ്ങളൊന്നും പുട്ടിൻ നടത്തിയില്ലായെന്നതും ശ്രദ്ധേയമാണ്.
അതേ സമയം ഈ ദിവസം എല്ലാ മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളെപ്പോലെ യുക്രെയിനും നിർണായകമാണ്. നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തെ അനുസ്മരിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പുറത്തിറക്കിയ വീഡിയോയിൽ റഷ്യക്കെതിരെ യുക്രെയിൻ വിജയം നേടുമെന്ന് ശുഭ പ്രതീക്ഷ പങ്കുവച്ചു. വളരെ താമസിയാതെ യുക്രെയിന് രണ്ട് വിജയ ദിനമുണ്ടാകുമെന്ന് സെലൻസ്കി അവകാശപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നമ്മുടെ പൂർവികർ ചെയ്തത് മഹത്തായ കാര്യമാണ്. യുദ്ധത്തിൽ 8 മില്യൺ യുക്രെയിൻ സൈനികരാണ് വീരമൃത്യു വരിച്ചത്. അത് വീണ്ടും ആവർത്തിക്കാൻ പാടില്ല. അന്ന് നാസി ജർമ്മനിക്കെതിരെ നാം വിജയം കണ്ടു. ഇപ്പോഴുള്ള യുദ്ധത്തിലും നാം തന്നെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |