SignIn
Kerala Kaumudi Online
Friday, 19 April 2024 5.58 AM IST

മൺമറഞ്ഞ അറ്റ്‌ലാന്റിസിലേക്കുള്ള പാത !

atlantis

ന്യൂയോർക്ക് : ഗ്രീക്ക് പുരാണമനുസരിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി പോയെന്ന് കരുതപ്പെടുന്ന പുരാതന നഗരമാണ് അറ്റ്‌ലാന്റിസ്. ജിബ്രാൾട്ടർ കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അറ്റ്ലാന്റിസ് നഗരം എന്നാണ് കരുതുന്നത്.

അറ്റ്ലാന്റിസ് നഗരത്തിന്റെ അവശിഷ്ടങ്ങൾ തേടി തിരച്ചിലുകൾ നടന്നിട്ടുണ്ടെങ്കിലും അങ്ങനെയൊരു നഗരം നിലനിന്നതിന്റെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. അതിനാൽ അറ്റ്ലാൻഡിസ് ഒരു പുരാതന സങ്കല്പം മാത്രമാണെന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത്.

ഇപ്പോഴിതാ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ 3,376 അടി താഴ്ചയിൽ മൺമറഞ്ഞ അറ്റ്‌ലാൻഡിസിനെ സ്മരിപ്പിക്കും വിധം വളരെ വിചിത്രമായ, മഞ്ഞ നിറത്തിലെ കല്ലുകളാൽ തീർത്ത ഒരു പാത കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഒറ്റ നോട്ടത്തിൽ നൂറ്റാണ്ടുകൾ മുമ്പ് നിർമ്മിച്ച ഒരു പാതയാണിതെന്ന് തോന്നും.

യു.എസ് തീരത്ത് ഹവായിയ്ക്ക് അടുത്ത് ലിലിയോകലാനി മേഖലയിൽ പഠനം നടത്തിക്കൊണ്ടിരുന്ന നോട്ടിലസ് എന്ന പര്യവേഷക കപ്പലിലെ ഗവേഷകരാണ് ഈ പാത കണ്ടെത്തിയത്. മനുഷ്യ നിർമ്മിതമായ ഒരു കല്ല് പാതയോട് വളരെയധികം സാമ്യം പുലർത്തുന്നതാണ് സമുദ്രത്തിനടിയിലെ ഈ കണ്ടെത്തൽ.

ഇതിന്റെ വീഡിയോയും ഗവേഷകർ പുറത്തുവിട്ടു. ' അറ്റ്‌ലാൻഡിസിലേക്കുള്ള പാത " എന്നാണ് ഈ കണ്ടെത്തലിനെ പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ, ശരിക്കും ഇത് മനുഷ്യനിർമ്മിതമാകാനിടയില്ലെന്നും സമുദ്രാന്തർഭാഗത്തെ അഗ്നിപർവത സ്ഫോടനഫലമായുണ്ടായ ലാവ പ്രവാഹം കാലക്രമേണ കല്ല് പോലെ ഉറച്ച് ഈ രൂപത്തിലായതാണെന്നും ഗവേഷകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.