എം.എ. യൂസഫലി
സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സ്നേഹിച്ച യഥാർത്ഥ നേതാവായിരുന്നു യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ . യു.എ.ഇയിലെയും ലോകമെമ്പാടുമുള്ള മനുഷ്യർക്കും അദ്ദേഹത്തിന്റെ വിയോഗവാർത്ത വലിയ ദു:ഖമുണ്ടാക്കുന്നതാണ്. എന്റെ ജീവിതത്തിൽ പെട്ടെന്നൊരു ഇരുട്ട് വീണതുപോലെയാണ് തോന്നുന്നത്. അദ്ദേഹത്തെ വിളിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ ആവോളം അനുഭവിച്ച ആളാണ് ഞാൻ.
ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സാംസ്കാരിക സമ്പന്നവുമായ രാജ്യങ്ങളിലൊന്നായി യു.എ.ഇയെ മാറ്റിയ യഥാർത്ഥ മനുഷ്യസ്നേഹിയും ദീർഘദർശിയുമായിരുന്നു അദ്ദേഹം. 200ഓളം രാജ്യങ്ങളിലുള്ളവർ തങ്ങളുടെ സ്വന്തം വീടായി കാണുന്ന രാജ്യമാണ് യു.എ.ഇ. അവർ അവിടെ ഉപജീവനമാർഗം തേടുകയും ഏറ്റവും മാന്യതയോടെ ജീവിക്കുകയും ചെയ്യുന്നത് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കരുണയുടെയും ദയയുടെയും നേർസാക്ഷ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |