ന്യൂയോർക്ക് : അപൂർവ വൈറസായ മങ്കിപോക്സിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച ആഫ്രിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളുടെയെണ്ണം 19 ആയെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ). 131 കേസുകളാണ് ഇതുവരെ ആകെ സ്ഥിരീകരിച്ചത്. 106 പേരിൽ മങ്കിപോക്സ് ബാധ സംശയിക്കുന്നു. കൃത്യമായ നിരീക്ഷണത്തിലൂടെ വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
കഴിഞ്ഞ ദിവസം യു.എ.ഇയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്ലോവേനിയ എന്നിവിടങ്ങളിലും ആദ്യ കേസ് സ്ഥിരീകരിച്ചു. നേരത്തെ, യു.എസ്, ഓസ്ട്രേലിയ, ഇസ്രയേൽ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |