ന്യൂയോർക്ക് : തുടർച്ചയായി മിസൈൽ വിക്ഷേപണങ്ങൾ നടത്തുന്ന ഉത്തര കൊറിയയ്ക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ കൂടുതൽ ശക്തമാക്കാൻ യു.എൻ സുരക്ഷാ സമിതിയിൽ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിച്ച് റഷ്യയും ചൈനയും.
മറ്റ് രാജ്യങ്ങളിൽ നിന്ന് ഉത്തര കൊറിയ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിന് നിയന്ത്രണമേർപ്പെടുത്തണമെന്നായിരുന്നു പ്രമേയത്തിൽ. സുരക്ഷാ സമിതിയിലെ ബാക്കി 13 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം പരാജയപ്പെട്ടത് നിരാശാജനകമാണെന്ന് യു.എസ് അംബാസഡർ ലിൻഡ തോമസ് ഗാർഫീൽഡ് അഭിപ്രായപ്പെട്ടു.
വടക്ക് - കിഴക്കൻ ഏഷ്യയിൽ സംഘർഷമോ പിരിമുറുക്കമോ സൃഷ്ടിക്കുന്ന തരത്തിലെ ഏതൊരു നീക്കത്തെയും എതിർക്കുമെന്നും നിലവിലെ സാഹചര്യത്തോട് പ്രതികരിക്കാൻ അധിക ഉപരോധങ്ങൾ സഹായിക്കുമെന്ന് കരുതുന്നില്ലെന്നും ചൈനീസ് അംബാസഡർ ഷാംഗ് ജൂൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |