പ്യോംഗ്യാങ്: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് തന്നെ കൊവിഡ് നിയന്ത്രണവിധേയമാകുന്നതിന് ചൈനയുടെ സഹായം തേടിയിരുന്നതായി റിപ്പോർട്ടുകൾ.
ചൈന പുറത്തുവിട്ട കണക്കനുസരിച്ച് ജനുവരി മുതൽ ഏപ്രിൽ വരെ 1.60 കോടി മാസ്കുകളും 95,000 തെർമോമീറ്ററുകളും രണ്ട് കോടിയിലധികം വിലവരുന്ന ആയിരത്തോളം വെന്റിലേറ്ററുകളും ഉത്തര കൊറിയ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു. തദ്ദേശീയ വാക്സിനുകൾ നൽകാമെന്ന ചൈനയുടെ വാഗ്ദാനം ഉത്തര കൊറിയ നിഷേധിച്ചതായി വാർത്തകൾ പുറത്തുവന്നെങ്കിലും ചൈന പുറത്തുവിട്ട കണക്കനുസരിച്ച് രണ്ടരക്കോടിയോളം രൂപയുടെ വാക്സിനാണ് ഇതുവരെ ഉത്തര കൊറിയയ്ക്ക് നൽകിയത്.
2.5 കോടി ജനങങ്ങളുള്ള രാജ്യത്ത് ഒരാൾക്കുപോലും നേരത്തെ വാക്സിൻ നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 33 ലക്ഷം പേർ രോഗബാധിതരാകുകയും 60 പേർ മരിക്കുകയും ചെയ്തെങ്കിലും അതെല്ലാം ‘അജ്ഞാത പനി’ മൂലമെന്നായിരുന്നു വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |