ന്യൂയോർക്ക് : കണ്ടിട്ട് വെളുത്ത സ്ട്രോബെറി പോലെ തോന്നുന്നുണ്ടോ ? പൈനാപ്പിളിന്റെ രുചിയും മണവുമുള്ള ഒരു സ്ട്രോബെറി... അതാണ് ഹൂലാബെറി. പൈൻബെറി, ആൽപൈൻ ബെറി, വൈറ്റ് സ്ട്രോബെറി തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. വടക്കേ അമേരിക്കയിൽ ഉത്ഭവിച്ച പൈൻബെറി റെഡ് സ്ട്രോബറി, ചിലിയൻ വൈറ്റ് സ്ട്രോബറി എന്നിവയിൽ ക്രോസ് പോളിനേഷൻ നടത്തിയാണ് ഹൂലാബെറികൾ ഉത്പാദിപ്പിക്കുന്നത്. വാൾമാർട്ട്, ആമസോൺ എന്നിവ വഴി ഇതിന്റെ വിത്തുകൾ ലഭിക്കും. സാധാരണ സ്ട്രോബെറിയേക്കാൾ വലിപ്പം അല്പം കുറവാണിവയ്ക്ക്. തിളങ്ങുന്ന ചുവന്ന വിത്തുകളാണിവയ്ക്ക്.
വിത്ത് പാകി ഒരു മാസത്തിനുള്ളിൽ തന്നെ ഇവ വളർന്ന് പാകമാകും. ഉയർന്ന പ്രതിരോധ ശേഷിയോട് കൂടിയ ഇവയ്ക്ക് വിലയും വളരെ കൂടുതലാണ്. വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇവ ലോകത്ത് കൃഷി ചെയ്യപ്പെടുന്നത്. ബെൽജിയത്തിലും ഇവ കൃഷി ചെയ്യുന്നുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും മറ്റും റെസ്റ്റോറന്റുകളും ബേക്കറികളിലും ഇവ ചേർത്തുള്ള വിഭവങ്ങളും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |