SignIn
Kerala Kaumudi Online
Thursday, 25 April 2024 7.11 AM IST

ഇമ്രാന് നേരെ വധഗൂഡാലോചനയെന്ന് അഭ്യൂഹം : സുരക്ഷ ശക്തമാക്കി പൊലീസ്

imran

കറാച്ചി : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ അതീവ ജാഗ്രതയിൽ സുരക്ഷാ ഏജൻസികളും പൊലീസും. ഇന്നലെ ഇസ്ലാമാബാദിലെ ബനി ഗല മേഖലയിൽ സന്ദർശനത്തിനെത്തുമ്പോൾ ഇമ്രാന് നേരെ വധശ്രമമുണ്ടായേക്കാമെന്ന സുരക്ഷാ ഏജൻസികളുടെ സൂചനകൾ മുൻനിറുത്തി ഇസ്ലാമാബാദിലും സമീപ പ്രദേശങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി.

ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് ഇമ്രാന്റെ സന്ദർശനമുള്ള ഇടങ്ങളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇസ്ലാമാബാദിൽ ആളുകൾ കൂട്ടംകൂടുന്നതിനും മറ്റ് പരിപാടികൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തി.

ഇമ്രാന് നേരെ ഏതെങ്കിലും തരത്തിലെ ആക്രമണമുണ്ടായാൽ അത് പാകിസ്ഥാനെതിരായ ആക്രമണമായി കാണുമെന്നും വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അനന്തിരവൻ ഹസാൻ നിയാസി പറഞ്ഞു. നിലവിൽ, രാജ്യത്ത് ഉടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് കാട്ടി പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇമ്രാൻ ഖാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.