സിഡ്നി : ശാസ്ത്ര ഗവേഷണങ്ങളുടെ ഭാഗമായി ഓസ്ട്രേലിയയിൽ നിന്ന് മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കാനൊരുങ്ങി അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ. യു.എസിന് പുറത്തുള്ള വാണിജ്യ കേന്ദ്രത്തിൽ നിന്ന് ഇതാദ്യമായാണ് നാസ റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുന്നത്.
സ്വകാര്യ ഉടമസ്ഥതയിലുള്ള ഇക്വറ്റോറിയൽ ലോഞ്ച് ഓസ്ട്രേലിയയുടെ ആർനെം സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണമെന്നും ഇതിന് സർക്കാർ അനുമതി നൽകിയതായും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അറിയിച്ചു.
ദക്ഷിണാർദ്ധ ഗോളത്തിൽ നിന്ന് നിരീക്ഷിക്കാൻ കഴിയുന്ന ഹീലിയോഫിസിക്സ്, ആസട്രോഫിസിക്സ്, പ്ലാനറ്ററി സയൻസ് പ്രതിഭാസങ്ങളെ സംബന്ധിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് റോക്കറ്റ് വിക്ഷേപണം. ജൂൺ 26ന് ആദ്യ റോക്കറ്റ് കുതിച്ചുയരും. ജൂലായ് 4നും 12നും ഇടയിൽ മറ്റുള്ളവയും വിക്ഷേപിക്കും. വിക്ഷേപണത്തിനായി 75 നാസ ഉദ്യോഗസ്ഥർ ഓസ്ട്രേലിയയിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |