SignIn
Kerala Kaumudi Online
Friday, 29 March 2024 12.44 PM IST

പഞ്ചവടിപ്പാലം തകർന്നു, മേയറും സംഘവും നിലത്ത് !

mexico

മെക്സിക്കോ : 'പഞ്ചവടിപ്പാലം" എന്ന സിനിമയിൽ, നിർമ്മാണം പൂർത്തിയായ പാലം ഉദ്ഘാടന നിമിഷം തന്നെ തകർന്നുവീഴുന്ന രംഗം ഓർമ്മയില്ലേ ? ഹാസ്യം നിറഞ്ഞ ഈ രംഗം യാഥാർത്ഥ്യമായിരിക്കുകയാണ്. കേരളത്തിൽ അല്ല, അങ്ങ് മെക്സിക്കോയിലാണെന്ന് മാത്രം.

ക്യുർനാവാക്ക നഗരത്തിലാണ് സംഭവം. പുനരുദ്ധാരണത്തിന് ശേഷം ഉദ്ഘാടനം നടത്തിയ തൂക്കുപാലത്തിലൂടെ നടക്കുകയായിരുന്നു മേയറും സംഘവും. വൈകാതെ മേയറും സംഘവും പാലം തകർന്ന് 10 അടിയോളം താഴ്ചയുള്ള ചെറിയ നദിയിലേക്ക് വീണു. മരംകൊണ്ട് നിർമ്മിച്ച പാലത്തിന്റെ തട്ട് ഇരുമ്പ് ചങ്ങലകളിൽ നിന്ന് വേർപെട്ട് താഴേക്കു പതിക്കുകയായിരുന്നു.

ഗുരുതരമായ അപകടം സംഭവിച്ചില്ലെങ്കിലും മേയർക്ക് പുറമേ സംഘത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ, നാല് കൗൺസിൽ മെമ്പർമാർ, രണ്ട് ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകൻ എന്നിവർ ഉൾപ്പെടെ 20ലേറെ പേർക്ക് പരിക്കേ​റ്റിട്ടുണ്ട്. എട്ട് പേരുടെ എല്ലിന് ഒടിവ് സംഭവിച്ചെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.