ബംഗളൂരു : ഐ.ടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങിയ 42കാരന്റെ ദിവസവരുമാനം ലക്ഷങ്ങൾ ! കർണ്ണാടക സ്വദേശിയും ബി.എ ബിരുദധാരിയുമായ ശ്രീനിവാസ് ഗൗഡയാണ് 2020ൽ സോഫ്റ്റ്വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഇറ എന്ന ഗ്രാമത്തിൽ 2.3 ഏക്കർ സ്ഥലത്ത് ഫാം ആരംഭിച്ചത്.
തുടക്കത്തിൽ ഫാമിലുണ്ടായിരുന്നത് മുയലുകളാണ്. പിന്നീട് കോഴികളെയും വളർത്താൻ ആരംഭിച്ചു. ഒടുവിൽ ജൂണിലാണ് കഴുതകളെ ഫാമിൽ ഉൾപ്പെടുത്തിയത്. 20 കഴുതകളുമായി ഗൗഡ ആരംഭിച്ച കഴുത ഫാം കർണ്ണാടകയിൽ ആദ്യത്തേതാണ്.
താൻ കഴുതകളുടെ ഫാം തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ പലർക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കഴുതയുടെ പാലിന് ആവശ്യക്കാരേറെയാണെന്ന് ഗൗഡ പറയുന്നു. കഴുതപ്പാൽ ഏറെ ഔഷധഗുണമുള്ളതും വിലയേറിയതുമാണെന്നുമാണ് ഗൗഡ പറയുന്നത്.
30 മില്ലി ലിറ്ററിന്റെ പായ്ക്കറ്റിലാക്കി വില്ക്കുന്ന പാലിന് 150 രൂപയാണ് വില. കർണ്ണാടകയിലെ എല്ലാ മാളുകളിലും കടകളിലും സൂപ്പർമാർക്കറ്റുകളിലും ഈ കഴുതപ്പാൽ ലഭ്യമാണ്. 17 ലക്ഷം രൂപയുടെ കഴുതപ്പാൽ ലഭ്യമാക്കാനുള്ള ഒാർഡർ തനിക്ക് ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് ഗൗഡയുടെ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |