ദുബായ് : ഇന്ത്യയിൽ നിന്ന് എത്തിക്കുന്ന ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്ക് യു.എ.ഇ സാമ്പത്തിക മന്ത്രാലയം നാലു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി. മേയ് 13ന് മുമ്പ് രാജ്യത്ത് ഇറക്കുമതി ചെയ്ത ഇന്ത്യൻ ഗോതമ്പ്, ഗോതമ്പ് മാവ് എന്നിവ കയറ്റുമതി അല്ലെങ്കിൽ പുനർ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ അനുമതിയ്ക്ക് അപേക്ഷ സമർപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
യുക്രെയിൻ അധിനിവേശമടക്കം രാജ്യാന്തര സംഘർഷങ്ങൾ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചത് കണക്കിലെടുത്താണ് തീരുമാനം. സമാന സാഹചര്യം കണക്കിലെടുത്തും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഇന്ത്യ കഴിഞ്ഞ മാസം ഗോതമ്പ് കയറ്റുമതിയ്ക്ക് നിരോധനം എർപ്പെടുത്തിയിരുന്നു. എന്നാൽ, യു.എ.ഇ അടക്കം ചില രാജ്യങ്ങളിലേക്ക് നിലവിലുള്ള കരാർ പ്രകാരം ആഭ്യന്തര ഉപയോഗത്തിനായി കയറ്റുമതി തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |