SignIn
Kerala Kaumudi Online
Thursday, 25 April 2024 2.39 PM IST

ഓൺലൈനിൽ കസേര ഓ‌ർഡർ ചെയ്തു, കിട്ടിയത് രക്തം നിറഞ്ഞ കുപ്പി!

blood-sample

ലണ്ടൻ: ഓൺലൈനിൽ ഷോപ്പിംഗിലൂടെ സമയവും പണവും ലാഭിക്കാനാകുമെന്ന് കരുതുന്നവരേറെയാണ്. എന്നാൽ ഇഷ്ടപ്പെട്ട് ഓർഡർ ചെയ്ത വസ്തുക്കൾക്ക് പകരം, 'അപ്രതീക്ഷിത സാധനങ്ങൾ' ലഭിച്ച് എട്ടിന്റെ പണി ലഭിച്ച സംഭവങ്ങളുമുണ്ട്.

അടുത്തിടെ ആമസോണിൽ നിന്ന് ലെതർ കസേര ഓർഡർ ചെയ്ത് സ്ത്രീക്ക് കിട്ടിയ വസ്തു, സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്. ലാബുകളിൽ രക്തം ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പി നിറയെ ചോരയാണ് കസേരയ്ക്കൊപ്പം സ്ത്രീയുടെ വീട്ടിലെത്തിയത്. ഓർഡർ ചെയ്തപ്പോൾ ലഭിച്ച സാധനങ്ങളുടെ വീഡിയോ സ്ത്രീ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

'ആമസോണിൽ നിന്ന് ലെതർ കസേരയാണ് ഞാൻ ഓർഡർ ചെയ്തത്. എന്നാൽ നിങ്ങൾക്കറിയാമോ എനിക്ക് അതിനൊപ്പം ലഭിച്ചത് എന്താണെന്ന്? ഒരു രക്തം ശേഖരിക്കുന്ന കുപ്പിയും ഇതോടൊപ്പം ലഭിച്ചിരിക്കുന്നു. കുപ്പിയിൽ നിറയെ രക്തവുമുണ്ട്. നിങ്ങൾക്കിത് വിശ്വസിക്കാൻ സാധിക്കുന്നുണ്ടോ? എനിക്ക് വല്ലാതെ ഭയം തോന്നി. കൂടുതൽ വിശദീകരിക്കാൻ സാധിക്കുന്നില്ല.' വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ സ്ത്രീ പറഞ്ഞു.
ജെൻ ബെഗാകിസ് എന്ന സ്ത്രീയാണ് തൻെറ ദുരനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. ആമസോൺ കസ്റ്റമർ കെയർ സർവീസിൽ വിളിച്ച് വിവരം അറിയിച്ചു. ആദ്യഘട്ടത്തിൽ അവർ കാര്യങ്ങൾ കേൾക്കാൻ തയ്യാറായെങ്കിലും പിന്നീട് തന്നെ വിളിച്ചില്ലെന്നും ജെൻ വ്യക്തമാക്കി.

ലക്ഷക്കണക്കിനാളുകൾ ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്. നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തി. ഡൽഹി സ്വദേശിയായ ഉബൈദ് ഈയടുത്ത് ഓൺലൈനിൽ ഫ്രൈഡ് ഉള്ളി ഓർഡർ ചെയ്തപ്പോൾ പറ്റിയ അബദ്ധം പങ്കുവച്ചിരുന്നു. ലഘുഭക്ഷണമായി കഴിക്കാനായാണ് ഓർഡർ ചെയ്തത്. എന്നാൽ കിട്ടിയത് ഒരു പ്ലാസ്റ്റിക് കവറിൽ ആറ് കഷ്ണം വൃത്തിയായി അരിഞ്ഞ ഉള്ളിക്കഷ്ണങ്ങളാണ്. ഇൻസ്റ്റഗ്രാമിൽ രസകരമായ ഒരു റീലും ഇതെക്കുറിച്ച് അദ്ദേഹം പങ്കുവച്ചു. ഉള്ളി കരയിക്കുമെന്നത് ആരും വെറുതെ പറയുന്നതല്ലെന്നും തനിക്ക് അനുഭവമുണ്ടെന്നുമായിരുന്നു ക്യാപ്ഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BLOOD SAMPLE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.