ഫ്ലോറിഡ: യു.എസിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. 126 പേരുമായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാൻഡോ ഡൊമിൻഗോയിൽ നിന്നെത്തിയ റെഡ് എയർ ഫ്ലൈറ്റിനാണ് തീപിടിച്ചത്. റൺവേയോടടുത്തപ്പോൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തകരുകയും ക്രാഷ് ലാൻഡിംഗിനിടെ വാൽഭാഗത്ത് തീപിടിക്കുകയുമായിരുന്നു.
സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |