കാൻബെറ: ഒരു മുതല നമുക്ക് നേരെ പാഞ്ഞടുത്താൽ എന്ത് ചെയ്യും. ? സംശയമെന്താ, ഓടും ! ഇതാകും പലരുടെയും ഉത്തരം. എന്നാൽ, തന്നെ ആക്രമിക്കാൻ വന്ന മുതലയുടെ തലയ്ക്ക് ഫ്രൈയിംഗ് പാൻ വച്ച് നല്ല അടികൊടുത്ത് ഓടിക്കുന്ന ഒരു വൃദ്ധന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അതെ, ഫ്രൈയിംഗ് പാൻ കൊണ്ട് ആഹാരം ഉണ്ടാക്കുക മാത്രമല്ല; ഇങ്ങനെയും പ്രയോജനമുണ്ട്. ഓസ്ട്രേലിയയിലെ ഗോട്ട് ഐലാൻഡ് ലോഡ്ജിൽ നിന്നാണ് രസകരമായ ഈ രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഡലൈഡ് നദീതീരത്താണ് ഈ ദ്വീപ്. ഇവിടെ പബ്ബ് നടത്തുന്ന കേയ് ഹൻസെൻ എന്ന വൃദ്ധനാണ് കൂളായി മുതലയെ അടിച്ചോടിച്ചത്. ഹൻസെന്റെ വീട്ടുമുറ്റത്ത് വിശാലമായി വിശ്രമിക്കുകയായിരുന്നു മുതല. മുതലയെ കണ്ട ഹൻസെൻ ഉടൻ വീടിനകത്ത് നിന്ന് ഫ്രെയിംഗ് പാനുമായി മുതലയ്ക്കടുത്തേക്ക് വന്നു.
ഹൻസെനെ കണ്ട ഉടൻ മുതല ആക്രമിക്കാൻ പഞ്ഞടുത്തു. ഹൻസെനാകട്ടെ പാൻ കൊണ്ട് മുതലയുടെ തലയ്ക്കിട്ട് രണ്ട് അടി കൊടുത്തു. പിന്നെ തിരിഞ്ഞ് നോക്കാതെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടുന്ന മുതലയെ ആണ് കാണാനാവുക. ഏതായാലും മുതലയെ സിമ്പിളായി ഓടിച്ച ഹൻസെന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |