ന്യൂയോർക്ക് : അലാസ്കയിലേക്ക് യാത്ര പോവുകയായിരുന്ന ആഡംബര കപ്പൽ മഞ്ഞുമലയിലിടിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സിയാറ്റിലിൽ നിന്ന് പുറപ്പെട്ട ' ദ നോർവീജിയൻ സൺ " എന്ന കപ്പൽ മഞ്ഞുമലയിലിടിച്ചത്. കേടുപാട് സംഭവിച്ചെങ്കിലും മഞ്ഞുമലയുടെ വലിപ്പം കുറവായതിനാൽ അപകടം ഒഴിവായെന്ന് യു.എസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. ആർക്കും പരിക്കില്ല. കപ്പൽ പരിശോധനയ്ക്കായി അലാസ്കയിലെ ജുന്യൂവിലേക്ക് തിരിച്ചുവിട്ടു. ഇന്ന് അലാസ്കയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന കപ്പലിന്റെ സർവീസ് റദ്ദാക്കി. കപ്പലിലുള്ളവരെ സിയാറ്റിലിൽ തിരികെയെത്തിക്കാൻ വേഗത കുറച്ച് യാത്ര ആരംഭിക്കാമെന്ന് അധികൃതർ അറിയിച്ചു. സമുദ്രോപരിതലത്തിൽ നിന്ന് 16 അടിയിലേറെ നീളവും 98 മുതൽ 164 അടി കനവും മഞ്ഞുമലയ്ക്കുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |