SignIn
Kerala Kaumudi Online
Thursday, 25 April 2024 4.48 AM IST

കൊവിഡിനെ പേടിയില്ലാത്ത ലാമകൾ !

llama

ന്യൂയോർക്ക് : കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളെയും സാർസിനെയും ( സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) നിർവീര്യമാക്കാൻ കഴിയുന്ന ആന്റിബോഡികൾ ലാമകളുടെ രക്തത്തിൽ അടങ്ങിയിട്ടുള്ളതായി കണ്ടെത്തൽ. ന്യൂയോർക്കിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിലെ ഗവേഷകരുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സയന്റിഫിക് ജേർണലായ ' സെൽ റിപ്പോർട്ട്‌സി"ലൂടെയാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.

ലാമകളുടെ രക്തത്തിലെ നാനോബോഡികൾ എന്നറിയപ്പെടുന്ന പ്രതിരോധ ഘടകങ്ങൾ ഉപയോഗിച്ച് ശ്വസിക്കാവുന്ന സ്പ്രേ രൂപത്തിലെ മരുന്നുണ്ടാക്കാമെന്നും ഇത് കൊവിഡ് പോലുള്ള വൈറൽ രോഗങ്ങളോട് പോരാടാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റുള്ള ജീവികളിൽ നിന്ന് വ്യത്യസ്തമായി ലാമ, അൽപാക, ഒട്ടകം എന്നിവയ്ക്ക് രണ്ട് പ്രതിരോധ വ്യവസ്ഥകളാണുള്ളത്. രണ്ടിന് പകരം ഒരു പെപ്റ്റൈഡ് അടങ്ങിയ ആന്റിബോഡികളാണ് ഇവയിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. സാധാരണ ആന്റിബോഡികളിൽ നിന്ന് പത്ത് മടങ്ങ് ചെറുതായ ' നാനോ ബോഡികൾ " എന്നറിയപ്പെടുന്ന ഇവ കൊറോണ വൈറസിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളുമായി കൂടിച്ചേരുകയും വൈറസിനെ നിർവീര്യമാക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തൽ.

ലാമ, ഉട്ടകങ്ങൾ, അൽപാക തുടങ്ങി ക്യാമലിഡ് വിഭാഗത്തിൽപ്പെട്ട ജീവികളുടെ രക്തത്തിലടങ്ങിയിരിക്കുന്ന നാനോബോഡികൾക്ക് ഭാവിയിൽ ഉണ്ടായേക്കാവുന്ന സാർസിന് സമാനമായ വൈറസുകളെയും നേരിടാനാകും. പുതിയ ഒരു കൊവിഡ് വകഭേദമോ അതുപോലെയുള്ള മറ്റ് വൈറസുകളോ രൂപപ്പെട്ടാൽ അവയ്ക്കെതിരെ പ്രയോഗിക്കാവുന്ന വാക്സിൻ, മോണോക്ലോണൽ ആന്റിബോഡി മരുന്നുകൾ എന്നിവയിൽ ഈ നാനോ ബോഡികൾക്ക് നിർണായക സ്ഥാനം വഹിക്കാനാകും.

കൊവിഡ് 19 വൈറൽ സ്പൈക്ക് ലബോറട്ടറിയിൽ ' വാലി " എന്ന് പേരുള്ള ലാമയിൽ ഗവേഷകർ കുത്തിവച്ചിരുന്നു. എന്നാൽ വാലിയുടെ ശരീരത്തിലെ ആന്റിബോഡികൾ ഇതിനെ പ്രതിരോധിച്ചു. പ്രക്രിയ ആവർത്തിച്ചപ്പോൾ കൂടുതൽ വൈറസുകളെ ചെറുക്കാൻ ശേഷിയുള്ളത്ര ശക്തമായ പ്രതിരോധ ശേഷി വാലിയ്ക്കുണ്ടായി. പ്രതിരോധശേഷി ആർജ്ജിച്ച നാനോ ബോഡികളെ ഗവേഷകർ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്തു. സ്പൈക്കുകളെ പൊതിഞ്ഞ് ജനിതക മാറ്റം സംഭവിക്കുന്നത് തടയാനും ഈ നാനോ ബോഡികൾക്ക് കഴിയുന്നു.

കൊവിഡിന്റെ തുടക്കത്തിൽ തന്നെ പ്രതിവിധിയ്ക്കായി ഗവേഷകർ ലാമകളെയും അൽപാകകളെയും പഠനങ്ങൾക്ക് വിധേയമാക്കിത്തുടങ്ങിയിരുന്നു. നേരത്തെ, ബെൽജിയം, സ്വീഡൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ലാമകളിലെയും അൽപാകകളിലെയും രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡികളുടെ സൂഷ്മ രൂപമായ നാനോ ബോഡികൾക്ക് മനുഷ്യരിൽ പ്രതീക്ഷാവഹമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.