കറാച്ചി : പൊതുസ്ഥലത്ത് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ആൺകുട്ടിയുടെ മുഖത്ത് തല്ലുന്ന പാക് മാദ്ധ്യമ പ്രവർത്തകയുടെ വീഡിയോ വൈറൽ. ശനിയാഴ്ചയായിരുന്നു സംഭവം. തിരക്കേറിയ സ്ഥലത്ത് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ അരികിൽ നിന്ന ആൺകുട്ടി എന്തോ പ്രകോപനപരമായി പറഞ്ഞതാണ് മാദ്ധ്യമ പ്രവർത്തകയെ ക്ഷുഭിതയാക്കിയതെന്നാണ് റിപ്പോർട്ട്. നാല് ലക്ഷത്തിലേറെ പേർ സോഷ്യൽ മീഡിയയിലൂടെ ഇതുവരെ വീഡിയോ കണ്ടു. ചിലർ മാദ്ധ്യമ പ്രവർത്തകയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാൽ, റിപ്പോർട്ടിംഗിനിടെ ഒരു കുടുംബത്തെ ആൺകുട്ടി പരിഹസിച്ചതിനാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്നും ഇത്തരം സ്വഭാവം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നുമാണ് മാദ്ധ്യമപ്രവർത്തക പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |