SignIn
Kerala Kaumudi Online
Saturday, 20 April 2024 5.51 AM IST

അടിച്ചമർത്തലിനെതിരെ പ്രതിഷേധിച്ചു ഇറാനിൽ 3 സംവിധായകർ അറസ്‌റ്റിൽ

iran

പാരീസ് : ജാഫർ പനാഹി, മുഹമ്മദ് റസൂലോഫ്, മുസ്തഫ അലഹ്‌മ്മദ് എന്നീ ലോകപ്രശസ്ത ഇറാനിയൻ സംവിധായകരെ അറസ്​റ്റ് ചെയ്ത ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തം. ഇവരെ വിട്ടയയ്ക്കണമെന്ന് കാട്ടി കാൻ ഫിലിം ഫെസ്റ്റിവൽ അധികൃതർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന പേരിലാണ് മൂവരെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്. മേയിൽ അബദാനിൽ 10 നില വാണിജ്യക്കെട്ടിടം തകർന്ന് 41 പേർ മരിച്ച സംഭവത്തിൽ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഭരണകൂടം നടത്തിയ ശ്രമങ്ങൾക്കെതിരെ ഇവർ രംഗത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഇവർ അജ്ഞാത കേന്ദ്രത്തിൽ തടവിലാണെന്ന് പ്രസ്താവനയിൽ അറിയിച്ച കാൻ ഇറാന്റെ നടപടിയെ അപലപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.