ലോസ്ആഞ്ചലസ് : യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് ( 73 ) അന്തരിച്ചു. മാൻഹട്ടനിലെ വസതിയിൽ വച്ചായിരുന്നു ഇവാനയുടെ അന്ത്യമെന്നും ഇവാനയുടെ വിയോഗത്തിൽ അഗാതമായ ദുഃഖമുണ്ടെന്നും ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വ്യാഴാഴ്ച വസതിയിൽ കോണിപ്പടിയ്ക്ക് താഴെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇവാന കോണിപ്പടിയിൽ നിന്ന് വീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വഭാവിതകയില്ലെന്ന് പൊലീസ് പറഞ്ഞു.
1977ലാണ് അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ഡൊണാൾഡ് ട്രംപിനെ മോഡലായിരുന്ന ഇവാന വിവാഹം കഴിച്ചത്. ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക, എറിക് എന്നിവർ ഇരുവരുടെയും മക്കളാണ്. 1992ൽ ട്രംപും ഇവാനയും വിവാഹ മോചിതരായി.
നാല് തവണ വിവാഹിതയായ ചെക്കോസ്ലൊവാക്യൻ വംശജയായ ഇവാനയുടെ രണ്ടാം ഭർത്താവായിരുന്നു ട്രംപ്. സ്കീ ഇൻസ്ട്രക്ടർ കൂടിയായിരുന്നു ഇവാന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |