വാഷിംഗ്ടൺ : യു.എസിൽ സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. സംഭവത്തിൽ വിമാനത്താവളത്തിൽ ദുരൂഹ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെത്തി. ഇതിന്റെ ഉടമയെന്ന് കരുതുന്ന ഒരാളെ പൊലീസ് പിടികൂടി. ബോംബ് ഭീഷണിയ്ക്ക് പിന്നാലെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ ഒഴിപ്പിച്ചിരുന്നു.
സ്ഫോടനത്തിന് കാരണമായേക്കാവുന്ന ഒരു ഉപകരണവും പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം, വെള്ളിയാഴ്ച രാത്രി 8.15നാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വ്യാപക തിരച്ചിലുകൾക്ക് ശേഷം ഇന്നലെ പ്രാദേശിക സമയം രാവിലെ 7 മണിയോടെ അന്താരാഷ്ട്ര ടെർമിനലിലെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |