SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.55 PM IST

നടന്നുനീങ്ങുന്ന വിചിത്ര രൂപം മനുഷ്യനോ പ്രേതമോ ? ഭയപ്പെടുത്തുന്ന ദൃശ്യം വൈറൽ

cctv

ഫ്രാങ്ക്ഫർട്ട് : ഇന്ന് ഒട്ടുമിക്ക ഇടങ്ങളിലും കാണപ്പെടുന്ന ഒന്നാണ് സിസിടിവി. ചുറ്റുപാടും നിരീക്ഷിക്കാനും വീടിന്റെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് നാം സിസിടിവികളെ ആശ്രയിക്കുന്നത്. കുറ്റകൃത്യങ്ങളും മറ്റും തെളിയിക്കുന്നതിന് ഇന്ന് സിസിടിവി ദൃശ്യങ്ങൾ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു സിസിടിവി ദൃശ്യം കാഴ്ചക്കാരെ ഭയപ്പെടുത്തുകയാണ്. യു.എസിൽ കെന്റകി സംസ്ഥാനത്തെ മോർഹെഡിന് സമീപത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്.

പാരാനോർമാലിറ്റി മാഗസിന്റെ ട്വിറ്റർ പേജിലാണ് ഭയപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മനുഷ്യനോട് സാദൃശ്യമുള്ളതും എന്നാൽ പുക പോലെ തോന്നിക്കുന്ന നേർത്തതുമായ ഒരു വിചിത്ര രൂപമാണ് ദൃശ്യങ്ങളിൽ. വളഞ്ഞ് കൂനുള്ളത് പോലെയുള്ള രൂപം ഒരു വീട്ടിന്റെ മുറ്റത്തുകൂടി നീങ്ങി കാറിനടുത്തേക്ക് പോകുന്നതാണ് 33 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ ഈ രൂപം എന്താണെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്. വിചിത്ര രൂപം പ്രേതമോ ആത്മാവോ ആണെന്നാണ് ചിലർ പറയുന്നത്. ചിലരാകെട്ടെ ഇത് അന്യഗ്രഹ ജീവിയാകാമെന്ന് തമാശ രൂപേണ പറയുന്നു.

വീഡിയോ അപൂർണമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ദൃശ്യങ്ങൾ ആരോ ചിത്രീകരിച്ചത് പോലെയാണ് തോന്നുന്നത്. സിസിടിവി ദൃശ്യങ്ങളാണെങ്കിൽ രൂപത്തിനൊപ്പം നീങ്ങില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാൽ സിസിടിവിയിലെ ദൃശ്യങ്ങൾ മറ്റാരോ തന്റെ ഫോണിലേക്ക് പകർത്തിയതാണ് ഇതെന്ന് വീഡിയോയിൽ തന്നെ വ്യക്തമാണ്.

കാമറ ഇൻഫ്രാറെഡ് ആണോ എന്നാണ് ചിലരുടെ സംശയം. കാരണം ഇൻഫ്രാറെഡ് ആണെങ്കിലും വെളുത്ത രൂപം ശരിക്കും കറുത്ത വസ്ത്രമണിഞ്ഞ ആരെങ്കിലുമാകാമെന്നും ചിലർ പറയുന്നു. വീഡിയോ വ്യാജമാകാമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

അതേ സമയം, മേയിൽ യു.എസിലെ ടെക്സ‌സിലെ അമരില്ലോ മൃഗശാലയുടെ ഗേറ്റിന് പുറത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര രൂപത്തിന്റെ സിസിടിവി ദൃശ്യങ്ങളും വൈറലായിരുന്നു. സുരക്ഷാ കാമറയിൽ പതിഞ്ഞ രൂപം തിരിച്ചറിയാൻ അധികൃതർ നാട്ടുകാരുടെ സഹായം തേടിയിരുന്നു. മനുഷ്യനെ പോലെ തോന്നിക്കുന്ന ഒരു വിചിത്ര രൂപമാണ് കാമറയിൽ പതിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.