ലണ്ടൻ: ബ്രിട്ടനിൽ താപനില റെക്കാഡിലെത്തിയതോടെ റോഡുകൾ ഉരുകിയൊലിക്കുന്നു. ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി വരെ ആയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സ്റ്റോക്പോർട്ട് ടൗണിലെ റോഡുകളാണ് തകർന്നത്. റോഡ് നിർമ്മാണത്തന് ഉപയോഗിച്ച ടാർ കടുത്ത ചൂടിൽ ഉരുകിയതോടെയാണ് കുഴികൾ രൂപപ്പെട്ടത്. ബ്രിട്ടനിൽ ആഗസ്റ്റിലും താപനില ശരാശരിയിലും ഉയരുമെന്ന പ്രവചനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് സംഭവിച്ചാൽ കൂടുതൽ റോഡുകൾ തകരാനിടയുണ്ട്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് മൂലം റെയിൽ സർവീസുകൾ നിറുത്തിവയ്ക്കുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ മാറ്റമാണ് താപതരംഗത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |