SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.01 PM IST

വിവാഹിതരേ വരൂ, ലോകസുന്ദരിയാകാം...യോഗ്യതാ നിബന്ധനകളിൽ മാറ്റം വരുത്തി സംഘാടകർ

world-beauty-contest

ന്യൂയോർക്ക് : ഇനി മുതൽ അമ്മമാർക്കും വിവാഹിതർക്കും ലോകസുന്ദരിപ്പട്ടത്തിനായി മത്സരിക്കാം. ഇതുവരെ 18നും 28നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്കും കുട്ടികളില്ലാത്തവർക്കും മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

കൂടാതെ, മിസ് യൂണിവേഴ്സ് പട്ടം നേടുന്ന കാലയളവിൽ വിവാഹിതയാകരുതെന്നും ഗർഭിണിയാകരുതെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാൽ കാലത്തിനൊത്ത് മാറിയിരിക്കയാണ് സംഘാടകർ.

അടുത്ത വർഷം നടക്കാനിരിക്കുന്ന 72–ാം ലോകസുന്ദരി മത്സരം മുതൽ വിവാഹിതർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. സ്വകാര്യ തീരുമാനങ്ങൾ വിജയത്തിന് തടസ്സമാകരുതെന്ന് കരുതിയാണ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതെന്നു സംഘാടകർ വ്യക്തമാക്കി.

പുതിയ തീരുമാനം സന്തോഷം നൽകുന്നതാണെന്ന് 2020ൽ വിശ്വസുന്ദരിപട്ടം നേടിയ മെക്സിക്കക്കാരി ആൻഡ്രിയ മെസ പറഞ്ഞു. നേതൃസ്ഥാനങ്ങളിലേക്കു വനിതകൾ എത്തുന്ന ഇക്കാലയളവിൽ സുന്ദരിപ്പട്ടങ്ങൾ അമ്മമാർക്കും തുറന്നു കൊടുക്കേണ്ട സമയമായെന്നു മെസ പറഞ്ഞു. സുന്ദരിപ്പട്ടം നേടിയതിനു പിന്നാലെ, വിവാഹിതയാണെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും മെസ നിഷേധിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, MISSWORLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.