SignIn
Kerala Kaumudi Online
Saturday, 20 April 2024 7.43 AM IST

റഷ്യക്കാർക്കെതിരെ ബ്ളാങ്കറ്റ് വിസ നിരോധനം: സെലൻസ്‌കിയുടെ ആവശ്യം തള്ളി യു.എസ്

zelenski

കീവ്: യുക്രെയിനിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കാർക്ക് ബ്ലാങ്കറ്റ് വിസ നിരോധനം ഏർപ്പെടുത്തണമെന്ന പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയുടെ അഭ്യർത്ഥന അമേരിക്ക നിരസിച്ചു. റഷ്യൻ അധിനിവേശത്തിൽ യുക്രെയിന് ശക്തമായ പിന്തുണയാണ് യു.എസ്. നൽകിയത്. എന്നാൽ ബ്ളാങ്കറ്റ് വിസ നിരോധനം അർഹരായ ആളുകൾക്ക് യു.എസിലേക്ക് പ്രവേശിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്നും അത് മനുഷ്യാവകാശ ലംഘനമാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു.

വിദേശികൾക്ക് അമേരിക്കയിൽ തൊഴിലെടുക്കുന്നതിന് അവസരം നൽകുന്ന താത്കാലിക വർക്ക് പെർമിറ്റാണ് ബ്ളാങ്കറ്റ് വിസ.

വിസ നിരോധനം ഏർപ്പെടുത്തി റഷ്യക്കാർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നത് തടയണമെന്നാണ് യുക്രെയിന്റെ ആവശ്യം. ഇക്കാര്യം സെലൻസ്‌കി നേരത്തെ ബൈഡൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാൻ കഴിയുന്ന തുറന്ന സൂപ്പർമാർക്കറ്റല്ല അമേരിക്കയെന്നും, അതിനർത്ഥം വിസ നിരോധനം ഏർപ്പെടുത്തുമെന്നല്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

'റഷ്യയിലെ വിമതർക്കോ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാകാൻ സാദ്ധ്യതയുള്ള മറ്റുള്ളവർക്കോ അഭയത്തിനും സുരക്ഷയ്ക്കുമുള്ള പാതകൾ അടയ്ക്കാൻ യു.എസ് ആഗ്രഹിക്കുന്നില്ലെന്നും' അവർ പറഞ്ഞു.

അതേസമയം, യുക്രെയിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ZELENSKIY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.