പാരീസ് : ജർമ്മനിയുടെ മുൻ ചാൻസലർ ആംഗല മെർക്കൽ യുനെസ്കോയുടെ 2022ലെ ഫെലിക്സ് ഊഫെയ് - ബ്വാനീ സമാധാന സമ്മാനത്തിന് അർഹയായി. 2015ൽ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, എറിത്രിയ തുടങ്ങിയ ഇടങ്ങളിൽ നിന്ന് 1.2 ദശലക്ഷം അഭയാർത്ഥികളെ സ്വാഗതം ചെയ്യാനുള്ള തീരുമാനത്തിനാണ് അംഗീകാരമെന്ന് യുനെസ്കോ അറിയിച്ചു.
2005 മുതൽ 2021 വരെ ജർമ്മനിയുടെ ചാൻസലറായിരുന്ന 68കാരിയായ മെർക്കൽ ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 1989 മുതൽ സമാധാനം, സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംഭാവനകൾക്ക് നൽകി വരുന്ന യുനെസ്കോ ഫെലിക്സ് ഊഫെയ് - ബ്വാനീ സമാധാന സമ്മാനം ജിമ്മി കാർട്ടർ, നെൽസൺ മണ്ഡേല, ഷെയ്ഖ് ഹസീന തുടങ്ങിയ പ്രമുഖർക്ക് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |