SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.54 PM IST

നൂഡിൽസ് ഇനി പൊള്ളും, വില കൂട്ടി തായ്‌ലൻഡ്

noodles

ബാങ്കോക്ക് : 14 വർഷത്തിന് ശേഷം തായ്‌ലൻഡിൽ നിത്യോപകയോഗ സാധനങ്ങൾക്കിടെയിലെ ജനപ്രിയ ഇനമായ ഇൻസ്റ്റന്റ് നൂഡിൽസിന് വില കൂട്ടാൻ തീരുമാനം. രാജ്യത്തെ അഞ്ച് വലിയ ഇൻസ്റ്റന്റ് നൂഡിൽസ് നിർമ്മാതാക്കൾ വിലവർദ്ധന ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ഉത്പാദനത്തിന്റെ ചെലവ് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.

യുക്രെയിൻ അധിനിവേശം, പ്രളയങ്ങൾ, വരൾച്ച തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിസന്ധികൾ ഭക്ഷ്യ വസ്തുക്കളുടെ വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗോതമ്പ് ഉൾപ്പെടെയുള്ളവയുടെ വില ഉയരുകയും ലഭ്യത കുറയുകയും ചെയ്തു. എല്ലാ റെഗുലർ സൈസ് പാക്കിനും ഏഴ് ബാട്ട് ( തായ് കറൻസി ) ആയി ഉയർത്താനാണ് ട്രേഡ് ഡിപ്പാർട്ട്‌മെന്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇതുവരെ നൂഡിൽസ് പാക്കറ്റിന് ആറ് ബാട്ട് വരെയായിരുന്നു വില.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗോതമ്പിന്റെ വില 20 മുതൽ 30 ശതമാനം വരെ ഉയർന്നു. പാം ഓയിലിന്റെ വില ഇരട്ടിയായി. തായ്‌ലൻഡിൽ പണപ്പെരുപ്പം ജൂണിൽ 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. മുട്ട, എണ്ണ തുടങ്ങിയവയും നൂഡിൽസിനൊപ്പം ഇതുവരെ വിലക്കയറ്റമില്ലാതെ തുടർന്നിരുന്നു. വൈകാതെ ഇവയുടെ വിലയും കൂടും. നേരത്തെ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും നൂഡിൽസ് വില ഉയർത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.