SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.55 AM IST

കോട്ടൺമൗത്ത് പാമ്പിന്റെ ഡിന്നർ ബർമീസ് പെരുമ്പാമ്പ് !

snake

മയാമി : ബർമീസ് പെരുമ്പാമ്പിനെ വിഴുങ്ങിയ കോട്ടൺമൗത്ത് പാമ്പിനെ വലയിലാക്കി എക്സ് - റേ. യു.എസിലെ ഫ്ലോറിഡയിലായിരുന്നു സംഭവം. ഇവിടുത്തെ മയാമി മൃഗശാലയാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. കാട്ടിൽ ബർമീസ് പെരുമ്പാമ്പിന്റെ സഞ്ചാരം നിരീക്ഷിക്കാൻ ഗവേഷകർ അതിന്റെ ശരീരത്ത് ഒരു ട്രാക്കർ ഘടിപ്പിച്ചിരുന്നു.

അങ്ങനെയിരിക്കെ, ട്രാക്കിംഗ് സംവിധാനം വഴി പെരുമ്പാമ്പ് എവിടെയാണെന്ന് കണ്ടെത്താൻ നടത്തിയ തിരച്ചിൽ ഒടുവിൽ തെക്ക് പടിഞ്ഞാറൻ ഫ്ലോറിഡയിലെ പികയൂൺ സ്ട്രാൻഡ് സ്റ്റേറ്റ് ഫോറസ്റ്റിലെ ഒരു കോട്ടൺമൗത്ത് പാമ്പിൽ ചെന്നെത്തുകയായിരുന്നു. കോട്ടൺമൗത്ത് പാമ്പിനെ പിടികൂടി മൃഗശാലയിലെ ഡോക്ടർമാർ അതിന്റെ എക്സ് - റേ ചിത്രം പകർത്തി.

മൃഗശാല അധികൃതർ സോഷ്യൽ മീഡിയയിലൂടെ എക്സ് - റേ പങ്കുവച്ചിട്ടുണ്ട്. പാമ്പിന്റെ വയറ്റിനുള്ളിൽ അത് വിഴുങ്ങിയ പെരുമ്പാമ്പിനെയും ആ പെരുമ്പാമ്പിന്റെ നട്ടെല്ലിൽ ഘടിപ്പിച്ചിരുന്ന ട്രാക്കറും എക്സ് - റേയിൽ വ്യക്തമായി കാണാം. ബർമീസ് പെരുമ്പാമ്പിന്റെ വാൽ ഭാഗമാണ് കോട്ടൺമൗത്ത് പാമ്പ് ആദ്യം ഉള്ളിലാക്കിയത്. കോട്ടൺമൗത്ത് പാമ്പിന് 43 ഇഞ്ച് നീളമാണുണ്ടായിരുന്നത്. അതേ സമയം, അത് വിഴുങ്ങിയ ബർമീസ് പെരുമ്പാമ്പിനാകട്ടെ 39 ഇഞ്ച് നീളമുണ്ട്. എക്സ് - റേ പകർത്തിയ ശേഷം കോട്ടൺമൗത്ത് പാമ്പിനെ അധികൃതർ തിരികെ വനത്തിൽ സ്വതന്ത്രമാക്കിയിരുന്നു.

ഫ്ലോറിഡയിലും സമീപ പ്രദേശങ്ങളിലും സാധാരണയായി കണ്ടുവരുന്ന പാമ്പാണ് കോട്ടൺമൗത്ത്. വാട്ടർ മൊക്കാസിൻ എന്നും ഇവ അറിയപ്പെടുന്നു. പിറ്റ് വൈപ്പർ കുടുംബത്തിൽപ്പെട്ട കോട്ടൺമൗത്ത് പാമ്പുകൾക്ക് ഉഗ്രവിഷമുണ്ട്. ജലാശയങ്ങളോട് ചേർന്ന് ജീവിക്കാൻ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില അണലി വർഗങ്ങളിൽ ഒന്നാണിത്. ബർമീസ് പെരുമ്പാമ്പുകളാകട്ടെ ഫ്ലോറിഡയിലെ ഒരു ഇൻവേസീവ് സ്പീഷീസാണ്.

അതായത്, ഒരു പ്രദേശത്ത് കടന്നുകൂടി അവിടുത്തെ സ്വാഭാവിക സ്പീഷീസുകൾക്കെല്ലാം നാശമുണ്ടാക്കുന്ന സ്പീഷീസ്. 1970കളുടെ അവസാനം ഏഷ്യയിൽ നിന്ന് വളർത്താനെത്തിച്ച ബർമീസ് പെരുമ്പാമ്പുകൾ അനുകൂല സാഹചര്യത്തിൽ ഇവിടെ പെരുകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.