SignIn
Kerala Kaumudi Online
Thursday, 25 April 2024 8.32 PM IST

മർത്ത മറിയം വനിതാ സമാജം 40 വർഷം പൂർത്തിയാക്കുന്നു

math

ന്യൂജേഴ്സി: നോർത്ത് ഈസ്‌റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വനിതകളുടെ സംഘടനയായ മർത്ത മറിയം വനിതാ സമാജം 40 വർഷങ്ങൾ പൂർത്തിയാക്കുന്നു. മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ നിന്ന് മർത്ത മറിയം വനിതാ സമാജത്തിൽ 40 വർഷം പൂർത്തിയാക്കിയ പൊന്നമ്മ അലക്സാണ്ടർ, സോഫിയാമ്മ മാത്യു എന്നിവരെ ആദരിച്ചു.

ടൊറന്റോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ഡോ. തോമസ് ജോർജ് ഉപഹാരം കൈമാറി. ഫാ. ഷിബു ഡാനിയൽ, ട്രസ്റ്റി സുനോജ് തമ്പി, സെക്രട്ടറി ഡോ. ജോളി കുരുവിള, മർത്ത മറിയം വനിതാ സമാജം സെക്രട്ടറി ബീനാ വർക്കി, ന്യൂജേഴ്സി സ്‌റ്റാറ്റൻ ഐലൻഡ് ഏരിയാ കോർഡിനേറ്റർ ഇന്ദിരാ തുമ്പയിൽ എന്നിവർ പങ്കെടുത്തു. പരേതരായ ശോശാമ്മ ഇട്ടി, ബാലമ്മ ലൂക്ക് എന്നിവരെ യോഗം അനുശോചിച്ചു.

വാർഷികത്തോടനുബന്ധിച്ച് കേരളത്തിൽ നിന്നുള്ള 40 കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകും. ഫിലാഡെൽഫിയ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഒക്ടോബർ ഒന്നിന് വിവിധ ദേവാലയങ്ങളെ ഏകോപിപ്പിച്ച് പരിപാടികൾ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.