കാൻബെറ : വിയറ്റ്നാം യുദ്ധത്തിലെ നടുക്കുന്ന ഭീകരതയെ കാമറക്കണ്ണുകളിലൂടെ പകർത്തി ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ പ്രശസ്ത ബ്രിട്ടീഷ് - ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ടിം പേജ് ( 78 ) അന്തരിച്ചു. കരളിൽ കാൻസർ ബാധയെ തുടർന്ന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലായിരുന്നു അന്ത്യം.
1944 മേയ് 25ന് ഇംഗ്ലണ്ടിലെ കെന്റിലെ ടൺബ്രിഡ്ജ് വെൽസിൽ ജനിച്ച ടിം എ.എഫ്.പി, യു.പി.ഐ എന്നിവയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. 1965ൽ തന്റെ 20 -ാം വയസ് മുതലാണ് ടിം വിയറ്റ്നാം യുദ്ധമുഖത്തെ ചിത്രങ്ങൾ പകർത്താൻ തുടങ്ങിയത്. ഈ ചിത്രങ്ങൾ ലോകമെമ്പാടുമുള്ള വിവിധ പത്രങ്ങളിലും മാഗസിനുകളിലും പ്രത്യക്ഷപ്പെട്ടു.
വിയറ്റ്നാം യുദ്ധത്തിനിടെ നിരവധി തവണ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഒരു കുഴിബോംബ് സ്ഫോടനത്തെ അദ്ദേഹം തലനാരിഴയ്ക്കാണ് അതിജീവിച്ചത്. ടിമ്മിനെ ആസ്പദമാക്കി നിരവധി ഡോക്യുമെന്ററികളും ഏതാനും സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. യുദ്ധ ഫോട്ടോഗ്രാഫിയിൽ നിന്ന് വിരമിച്ച ടിം ഓസ്ട്രേലിയയിലേക്ക് താമസം മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |