SignIn
Kerala Kaumudi Online
Thursday, 25 April 2024 3.48 PM IST

മൂന്ന് ദശാബ്ദത്തിനിടെ വേട്ടയാടപ്പെട്ടത് 11 ലക്ഷം കടലാമകൾ

turtle

ന്യൂയോർക്ക് : കഴിഞ്ഞ 30 വർഷത്തിനിടെ വേട്ടയാടപ്പെട്ടത് 11 ലക്ഷം കടലാമകൾ. 1990 മുതൽ 2020 വരെ 11 ലക്ഷത്തിലേറെ കടലാമകളെ കൊല്ലുകയോ കടത്തുകയോ ചെയ്തെന്ന് യു.എസിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വ്യക്തമാക്കുന്നത്. 65 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ആയി കഴിഞ്ഞ ദശാബ്ദം പ്രതിവർഷം 44,000വരെ കടലാമകൾ വിവിധ തരത്തിലെ ചൂഷണങ്ങൾ നേരിട്ടു. കടലാമകളെ പിടികൂടാനോ ഉപദ്രവിക്കാനോ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് പലയിടത്തും ഇങ്ങനെ സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാംസത്തിനും പുറംതോടിനും വേണ്ടിയാണ് കടലാമകളെ വേട്ടയാടുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. കടലാമകളെ പരമ്പരാഗത ചികിത്സാ വിധിയ്ക്കായും ഉപയോഗിക്കപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.