ജക്കാർത്ത : ഇൻഡോനേഷ്യയിലെ പാപ്പുവ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. അബേപര പട്ടണത്തിന് 272 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽ നിന്ന് 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 5.8 വരെ തീവ്രതയിലെ ഒരു തുടർചലനങ്ങളും മേഖലയിൽ റിപ്പോർട്ട് ചെയ്തു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരിയിൽ സുലവേസി ദ്വീപിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 100ലേറെ പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |