കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പരിശീലന പറക്കൽ നടത്തുന്നതിനിടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്ന് മൂന്ന് താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടു. നേരത്തെ അമേരിക്കൻ സൈന്യം ഉപേക്ഷിച്ച് പോയ ഹെലികോപ്റ്റർ ആയിരുന്നു ഇത്.
നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയുടെ ഉള്ളിൽ വച്ചായിരുന്നു അപകടമെന്നും സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നും അഫ്ഗാനിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
ഒരു വർഷം മുമ്പ് അഫ്ഗാനിൽ അധികാരം സ്വന്തമാക്കിയ താലിബാൻ യു.എസ് സേന രാജ്യത്ത് ഉപേക്ഷിച്ച് പോയ ആയുധങ്ങളും ഹെലികോപ്റ്ററുകളും മറ്റും കൈക്കലാക്കിയിരുന്നു. എന്നാൽ ഇവയിൽ എത്രയെണ്ണം ഇന്ന് പ്രവർത്തനക്ഷമമാണെന്ന് വ്യക്തമല്ല. ചില മിലിട്ടറി ഉപകരണങ്ങളിൽ മനഃപൂർവം തകരാർ വരുത്തിയ ശേഷമായിരുന്നു യു.എസ് സൈന്യം അഫ്ഗാനിൽ നിന്ന് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |