ന്യൂയോർക്ക് : പിറ്റ്ബുൾ ഇനത്തിലെ നായകളുടെ ആക്രമണത്തിൽ 89കാരിയ്ക്ക് ദാരുണാന്ത്യം. യു.എസിലെ കൊളറാഡോയില ഡെൻവറിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച വൃദ്ധയേയും 12 വയസുള്ള ചെറുമകനേയും രണ്ട് പിറ്റ്ബുൾ നായകൾ ആക്രമിക്കുകയായിരുന്നു. വീട്ടിന്റെ മുറ്റത്ത് വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വൃദ്ധ ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
ഗുരുതരമായി പരിക്കേറ്റ ചെറുമകൻ ആശുപത്രിവിട്ടു. നായയുടെ ആക്രമണമേറ്റ കുട്ടി ഓടി അയൽവീട്ടിൽ അഭയം തേടുകയായിരുന്നു. ഇവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുമ്പോഴും നായകൾ രക്തത്തിൽ കുളിച്ചുകിടന്ന വൃദ്ധയെ ആക്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആക്രമകാരികളായ രണ്ട് നായകളേയും അധികൃതർ ദയാവധത്തിന് വിധേയമാക്കി.
നായകളുടെ ഉടമ ആരാണെന്ന് വ്യക്തമല്ല. അത്ര പെട്ടെന്ന് അടുക്കുന്ന സ്വഭാവമില്ലാത്ത പിറ്റ്ബുളിന് മനുഷ്യരെയും മറ്റ് മൃഗങ്ങളേയും ഒരുപോലെ ആക്രമിക്കാനുള്ള പ്രവണതയുണ്ട്. സുരക്ഷിതമല്ലാത്തതിനാൽ ഏതാനും യു.എസ് സ്റ്റേറ്റുകളിലും ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും ഇവയ്ക്ക് വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |