SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.59 AM IST

ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു

lewis

പാരീസ്: പ്രശസ്ത അമേരിക്കൻ നടിയും ഓസ്കാർ പുരസ്കാര ജേതാവുമായ ലൂയിസ് ഫ്ലെച്ചർ (88)​ അന്തരിച്ചു. തെക്കൻ ഫ്രാൻസിലെ വസതിയിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മിലോഷ് ഫോർമാൻ സംവിധാനം ചെയ്ത 'വൺ ഫ്ല്യൂ ഓവർ ദ കുക്കൂസ് നെസ്റ്റി"ലെ (1975) 'നേഴ്സ് റേച്ചഡ്" എന്ന കഥാപാത്രം അവതരിപ്പിച്ചതിന് ലൂയിസിന് മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടയിൽ നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. 'വൺ ഫ്ല്യൂ ഓവർ ദ കുക്കൂസ് നെസ്റ്റി"ലൂടെയാണ് ലൂയിസ് ലോകപ്രശസ്തയായത്. മികച്ച ചിത്രം, സംവിധാനം, നടൻ ഉൾപ്പെടെ 5 പ്രധാന ഓസ്കാറുകൾ സ്വന്തമാക്കിയ 'വൺ ഫ്ല്യൂ ഓവർ ദ കുക്കൂസ് നെസ്റ്റ്" എക്കാലത്തെയും മികച്ച അമേരിക്കൻ ചിത്രങ്ങളിൽ ഒന്നാണ്.

നായകൻ ജാക്ക് നിക്കോൾസന്റെ കഥാപാത്രത്തിനെതിരായ മാനസികാശുപത്രിയിലെ ക്രൂരയായ നഴ്സിന്റെ വേഷമാണ് ലൂയിസ് ചിത്രത്തിൽ അവതരിപ്പിച്ചത്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച വില്ലൻ കഥാപാത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ നഴ്സ് റേച്ചഡുമുണ്ട്. 1934 ജൂലായ് 22ന് അലബാമയിൽ ജനിച്ച ലൂയിസിന്റെ മാതാപിതാക്കൾ ബധിരരായിരുന്നു.

ഓസ്കാർ ഏറ്റുവാങ്ങിയ ശേഷം ആംഗ്യ ഭാഷയിലാണ് ലൂയിസ് തന്റെ മാതാപിതാക്കൾക്ക് നന്ദി രേഖപ്പെടുത്തിയത്. നിർമ്മാതാവ് ജെറി ബിക്കായിരുന്നു ഭർത്താവ്. ഇരുവരും 1977ൽ വേർപിരിഞ്ഞു. മക്കൾ: ജോൺ, ആൻഡ്രൂ.

എക്സോർസിസ്റ്റ് II, മാമ ഡ്രാക്കുള, ബ്രെയിൻസ്റ്റോം, വൺസ് അപോൺ എ ടൈം ഇൻ അമേരിക്ക തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. ദ അൺടച്ചബിൾസ്,​ സ്റ്റാർട്രെക്: ഡീപ് സ്പേസ് നയൻ തുടങ്ങിയ നിരവധി ടി.വി പരമ്പരകളിലും അഭിനയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.