ധാക്ക : വിഭവങ്ങൾ വ്യത്യസ്തമാകാൻ പരീക്ഷണം നടത്തുന്ന പാചകവിദഗ്ദ്ധർ ഏറെയാണ്. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഇത്തരം വ്യത്യസ്ത ഭക്ഷണ വിഭവങ്ങളുടെ വീഡിയോകൾ വ്യാപകമാകുന്നുണ്ട്. ഗോൽഗപ്പ ഐസ്ക്രീം, ഫാന്റ മാഗി, മാഗി മിൽക്ക് ഷേക്ക്, സ്ട്രോബെറി സമോസ, ഫാന്റാ ഓംലെറ്റ്, ചില്ലി ഐസ്ക്രീം ഇങ്ങനെ നീളുന്ന കേട്ടാലും കണ്ടാലും ഞെട്ടുന്ന വെറൈറ്റി വിഭവങ്ങൾ.
ഇപ്പോഴിതാ ചായയിലും അത്തരം വേറിട്ടൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ബംഗ്ലാദേശിലെ ഒരു വഴിയോര കട. ഏലയ്ക്ക, തുളസി ഒക്കെ ചേർത്ത ചായകളെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ ഡ്രാഗൺ ഫ്രൂട്ട് ചേർത്ത പിങ്ക് ചായ കുടിച്ചിട്ടുണ്ടോ ? അതാണ് ഈ കടയിലെ സ്പെഷ്യൽ.
സാധാരണ ചൂട് ചായയിലേക്ക് ഡ്രാഗൺ ഫ്രൂട്ടിന്റെ ചാറും കണ്ടൻസ്ഡ് മിൽക്കും ചേർക്കുന്നതാണ് ഡ്രാഗൺ ഫ്രൂട്ട് ചായ. ചായയുടെ വീഡിയോ കണ്ടവർ സമ്മിശ്ര അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ഈ കോംബിനേഷൻ അത്ര നന്നാവില്ലെന്നാണ് പലരുടെയും അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |