SignIn
Kerala Kaumudi Online
Thursday, 25 April 2024 7.17 AM IST

യു.എസിൽ ആത്മഹത്യകൾ ഉയരുന്നു

us

ന്യൂയോർക്ക് : യു.എസിൽ ആത്മഹത്യാനിരക്ക് ഉയരുന്നതായി കണക്കുകൾ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2021ൽ ആത്മഹത്യകളുടെ എണ്ണം വർദ്ധിച്ചെന്ന് കാണാം. പ്രത്യേകിച്ചും യുവാക്കളിലാണ് നിരക്ക് കൂടിയിരിക്കുന്നത്. ഇതിന് മുന്നേയുള്ള രണ്ട് വർഷങ്ങളിലും ആത്മഹത്യാ നിരക്ക് കുറഞ്ഞുവരികയായിരുന്നു. 2020ൽ ആത്മഹത്യകളുടെ എണ്ണം 46,000 ആയിരുന്നു. 2021ൽ ഇത് 47,650 ആയെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പുറത്തുവിട്ട പ്രാഥമിക കണക്കിൽ സൂചിപ്പിക്കുന്നു. 2020ൽ 100,000 പേരിലെ ആത്മഹത്യകളുടെ എണ്ണം 13.5 ആയിരുന്നത് കഴിഞ്ഞ വർഷം 14 ആയി ഉയർന്നു.15നും 24നും ഇടയിൽ പ്രായമുള്ള പുരുഷൻമാരിൽ ആത്മഹത്യാനിരക്ക് 8 ശതമാനമായി ഉയർന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിയും ഒറ്റപ്പെട്ടലുകളും ആത്മഹത്യകളുടെ എണ്ണത്തെ സ്വാധീനിച്ചെന്നാണ് പഠനം. വിഷാദം പോലുള്ള അവസ്ഥകൾ നേരിടുന്ന ചിലരിൽ ശരിയായ ചികിത്സയോ പരിഗണനയോ ലഭിക്കാതെ പോകുന്നതും ആത്മഹത്യകളിലേക്ക് നയിക്കുന്നു. മാനസിക സംഘർഷം നേരിടുന്നവർക്കായി മുമ്പ് നിലനിന്നിരുന്ന പത്ത് അക്കങ്ങളുള്ള ഹെൽപ്‌ലൈൻ നമ്പർ മാറ്റി പകരം മൂന്നക്കമുള്ള ലളിതമായ നമ്പർ ( 988 ) യു.എസിൽ അടുത്തിടെ നിലവിൽ വന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.