SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.26 AM IST

സുനക് ഇനി പത്താം നമ്പർ ഡൗണിംഗ് സ്ട്രീറ്റ് ഫ്ലാറ്റിൽ

london

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കുടുംബവും ഡൗണിംഗ് സ്ട്രീറ്ര് പത്താം നമ്പർ ഫ്ലാറ്റിൽ താമസിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പത്താം നമ്പർ ഫ്ലാറ്റ് പ്രധാന സ്ഥലമാണെങ്കിലും ഇത് താരതമ്യേന ചെറിയ ഫ്ലാറ്രാണ്. ബ്രിട്ടണിലെ അതി സമ്പന്നനായ സുനകിന് ലണ്ടനിലുൾപ്പെടെ ആഡംബര സ്വത്തുക്കൾ നിരവധിയാണുള്ളത്. കാലിഫോർണിയയിലുള്ള ഒരു പെന്റ് ഹൗസും ലണ്ടനിലെ കെൻസിംഗ്ടൺ ജില്ലയിലുള്ള അപ്പാർട്ട്മെന്റും വടക്കൻ ഇംഗ്ലണ്ടിലെ യോർക്ക്ഷയറിലുള്ള ഒരു ആഡംബര വീടും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സുനക് ഡൗണിംഗ് സ്ട്രീറ്റിലേക്കു മാറുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി സ്ഥിരീകരിച്ചിരിക്കുന്നു. അവർ പത്താം നമ്പർ ഫ്ലാറ്റിലേക്ക് മാറുമെന്നും എന്നാൽ, ഫ്ലാറ്രിൽ എന്തെങ്കിലും മാറ്രം അവർ നടപ്പാക്കുമോ എന്നറിയില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

പരമ്പരാഗതമായി ബ്രിട്ടീഷ് നേതാക്കൾ താമസിക്കുന്നത് ഡൗണിംഗ് സ്ട്രീറ്ര് പത്താം നമ്പർ ഫ്ളാറ്രിലാണ്. പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയും ഒഫീസുമാണ് ഇതിന് മുകളിലുള്ള പ്രധാന കെട്ടിടം. സമീപ വർഷങ്ങളിൽ പല പ്രധാനമന്ത്രിമാരും സൗകര്യവും വലിപ്പവും വച്ച് ചാൻസിലർക്കായി നിയോഗിച്ചിട്ടുള്ള പതിനൊന്നാം നമ്പർ ഫ്ലാറ്റിലാണ് താമസിക്കാറുള്ളത്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ സുനക് പത്താം നമ്പർ ഫ്ളാറ്രിൽ താമസിച്ചിട്ടുണ്ട്. ജൂലായിൽ മന്ത്രിസ്ഥാനം രാജി വച്ചപ്പോഴാണ് സുനക് ഫ്ലാറ്റിൽ നിന്ന് മാറിയത്. എന്തുകൊണ്ടാണവർ പത്താം നമ്പർ ഫ്ലാറ്ര് തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് അവർ അവിടെ വളരെ സന്തോഷമുള്ളവരായിരുന്നു എന്നാണ് വക്താവ് പ്രതികരിച്ചത്. ജനങ്ങളുടെ കണ്ണ് വളരെ പെട്ടെന്ന് ചെന്നുപെടാത്ത സ്ഥലത്താണ് ഡൗണിംഗ് സ്ട്രീറ്റ് നിലകൊള്ളുന്നത്. സുനകിന്റെ ലാബ്രഡോറും ഒപ്പമുണ്ടാകും. ഫ്ലാറ്റിലെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഫ്ലാറ്റ് പുനർനിർമ്മിക്കുന്ന ചെലവിന്റെ കാര്യത്തിൽ ബോറിസ് ജോൺസൺ ഏറെ വിമർശനം നേരിട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.